Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബാങ്ക് തകർച്ചയെക്കുറിച്ച് ചോദ്യം, വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി ബൈഡൻ– വിഡിയോ

ബാങ്ക് തകർച്ചയെക്കുറിച്ച് ചോദ്യം, വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി ബൈഡൻ– വിഡിയോ

വാഷിങ്ടൻ : സിലിക്കൺ വാലി ബാങ്ക് (എസ്‌വിബി) തകർന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബൈഡനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ, ‘‘സ്ഥിരതയുള്ള ബാങ്കിങ് സംവിധാനവും യുഎസിന്റെ ചരിത്രപരമായ സാമ്പത്തികസ്ഥിരതയും നിലനിർ‌ത്തും’ എന്ന് ബൈഡൻ പറഞ്ഞതിനു തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകൻ ഇടപെട്ടതോടെയാണ് ബൈഡൻ ഇറങ്ങിപ്പോയത്.

‘‘പ്രസിഡന്റ്, എന്തുകൊണ്ടാണ് ഈ തകർച്ച സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? ഇനി ഇതു സംഭവിക്കില്ലെന്ന് അമേരിക്കക്കാർക്ക് ഉറപ്പുനൽകാൻ കഴിയുമോ?’’ എന്നൊരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ബൈഡൻ പിന്തിരിഞ്ഞു നടക്കുകയായിരുന്നു. ബൈഡൻ പുറത്തേക്ക് പോകുന്ന വിഡിയോ വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ നാല് ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. വിഡിയോയുടെ കമന്റ് സെക്‌ഷൻ ഓഫാക്കിയതിനെ തുടർന്നു ട്വറ്ററിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയർന്നു.

ഇതാദ്യമായല്ല ജോ‍ ബൈഡൻ ഇത്തരത്തിൽ മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായി വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകുന്നത്. ചൈനീസ് ചാരബലൂൺ വിഷയത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ അസ്വസ്ഥനായ ബൈഡൻ, ‘എനിക്കൊരു ഇടവേള വേണം’ എന്നു പറഞ്ഞശേഷം മുറി വിടുകയായിരുന്നു. കൊളംബിയന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ബൈഡനോട് ചോദ്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കാണിക്കുന്ന വിഡിയോയും വൈറലായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിൽ 2021ല്‍ ബൈഡനെതിരെ സിബിഎസ് റിപ്പോര്‍ട്ടര്‍ രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments