Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനു ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്

ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനു ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്

ഹൈദരാബാദ്: ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനു ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ നഗർകർണൂൽ സ്വദേശിയായ ഝാൻസി(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജാദവത് തരുണിനെ(24) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മേയ് 20ന് ഹൈദരാബാദിലെ ഐ.എസ് സദനിലെ ഖാജാ ബാഗിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറാണ് തരുൺ. ഝാൻസി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി ഒരു മാസം പിന്നിടുമ്പോഴാണ് കൊലപാതകം.

നേരത്തെ പ്രണയത്തിലായിരുന്ന തരുണും ഝാൻസിയും 2021ലാണ് വിവാഹിതരാകുന്നത്. വിവാഹത്തിനുശേഷം ഇവർ ഹൈദരാബാദിലേക്ക് താമസം മാറ്റുകയായിരുന്നു. ഇവർക്ക് രണ്ടു വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. കഴിഞ്ഞ ഏപ്രിൽ 16നാണ് ഝാൻസി ഒരു പെൺകുഞ്ഞിനുകൂടി ജന്മം നൽകുന്നത്.

സംഭവദിവസം രാത്രി തരുൺ ഭാര്യയോട് ലൈംഗികബന്ധത്തിന് താൽപര്യം അറിയിക്കുകയായിരുന്നു. എന്നാൽ, ക്ഷീണിതയാണെന്ന് പറഞ്ഞ് ഝാൻസി ഇതിനു കൂട്ടാക്കിയില്ല. വീണ്ടും നിർബന്ധിച്ചപ്പോൾ ഝാൻസി ഉറക്കെ ബഹളം വയ്ക്കാൻ തുടങ്ങി. ഇതോടെ ഏറെനേരം ഭാര്യയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു ഇയാൾ. ശ്വാസതടസം നേരിട്ട ഭാര്യ നിലത്ത് ബോധരഹിതയായി വീണു. വായിൽനിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ യുവാവ് ബന്ധുക്കളെ വിവരം അറിയിച്ചു.

ഭാര്യയെ ഉടൻ ഹൈദരാബാദിലെ ഉവൈസി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments