Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായതായി റിപ്പോർട്ട്

ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായതായി റിപ്പോർട്ട്

പി പി ചെറിയാൻ

ഷിക്കാഗോ : ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ഒരാഴ്ചയായി ഷിക്കാഗോയിൽ കാണാതായതായി റിപ്പോർട്ട്. വിസ്കോൻസെൻ കോൺകോർഡിയ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 25 കാരനായ രൂപേഷ് ചന്ദ്ര മേയ് 2 മുതൽ ആരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. രൂപേഷ് ചിന്തകിണ്ടിയെ കണ്ടെത്തുകയാണെങ്കിൽ പൊലീസിൽ വിവരം നൽകണമെന്ന് ഷിക്കാഗോ പൊലീസ് അഭ്യർഥിച്ചു.


ഈ വർഷം മാർച്ചിൽ കാണാതായ ഒരു ഇന്ത്യൻ വിദ്യാർഥിയെ ഒഹായോയിൽ മരിച്ച നിലയിൽ ഏപ്രിലിൽ കണ്ടെത്തിയിരുന്നു. സമീപകാലത്ത് ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ   ഇത്തരം ദുരന്തങ്ങൾ വർധിച്ചു വരികയാണ്. ഏപ്രിലിൽ, ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ഉമ സത്യ സായി ഗദ്ദെ എന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചിരുന്നു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments