Friday, May 10, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസർവകലാശാല നിയമഭേദഗതി ബിൽ​ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം

സർവകലാശാല നിയമഭേദഗതി ബിൽ​ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്​ ഗവർണറെ നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമഭേദഗതി ബിൽ​ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം. ഗവർണർകൂടി കക്ഷിയായ വിഷയത്തിൽ ബില്ലിൽ സ്വയം തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് ലീഗൽ അഡ്വൈസർ അഡ്വ. എസ്.​ ഗോപകുമാരൻ നായരുടെ ഉപദേശം.

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം രാഷ്ട്രപതിക്ക് അയക്കാമെന്ന് ഭരണഘടനതന്നെ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഉപദേശത്തിൽ പറയുന്നു.

ബില്ലിൽ തനിക്ക്​ മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന്​ കഴിഞ്ഞദിവസം ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ പ്രതികരിച്ചിരുന്നു. എന്നാൽ ബിൽ​ രാഷ്ട്രപതിക്ക്​ വിടുന്നതിൽ ഇതുവരെ രാജ്​ഭവൻ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഡൽഹിയിലേക്ക്​ പോയ ഗവർണർ എട്ടിന്​ കൊച്ചിയിലെത്തിയ ശേഷം പത്തിനാണ്​ തിരുവനന്തപുരത്ത്​ തിരിച്ചെത്തുന്നത്​. ഇതിന്​ ശേഷമാവും തീരുമാനമെന്നാണ്​ സൂചന.

ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ ​നിയമസഭ പാസാക്കിയ ചില ബില്ലുകൾ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവെച്ചിട്ടുണ്ട്​. ചാൻസലർ ബില്ലിലും അതേ നിലപാട്​ തുടരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്​. നിയമോപദേശത്തിന്​ പുറമെ ഭരണഘടന വിദഗ്​ധരുടെ കൂടി ഉപദേശം ഗവർണർ തേടാനും സാധ്യതയുണ്ട്​. ഇതിന്​ ശേഷമായിരിക്കും രാഷ്ട്രപതിക്ക്​ അയക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments