Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസ് ഷാരോൺ ഇവന്റ് സെന്റർ ഉദ്ഘാടനവും സംഗീത സായാഹ്നവും മാർച്ച് 23ന്

ഡാലസ് ഷാരോൺ ഇവന്റ് സെന്റർ ഉദ്ഘാടനവും സംഗീത സായാഹ്നവും മാർച്ച് 23ന്

പി പി ചെറിയാൻ

മെസ്‌ക്വിറ്റ് (ഡാലസ്) : അത്യാധുനിക സൗകര്യങ്ങളോടെ 950 പേർക്ക് ഇരിപ്പിട ക്രമീരണങ്ങളോടെ നിർമിച്ച ഡാലസിലെ ഷാരോൺ ഇവന്റ് സെന്ററിന്റെ (940B ബാരൻസ് ബ്രിഡ്ജ് റോഡ്, മെസ്‌ക്വിറ്റ് 75150-) ഉദ്ഘാടനം മാർച്ച് 23 ശനിയാഴ്ച വൈകീട്ട് 6:30ന് നടക്കും. പുതിയ ഇവന്റ് സെന്റർ ഡാലസ് മെട്രോപ്ലെക്സിലെ വിശ്വാസികളുടെ സമൂഹത്തിന് വലിയ അനുഗ്രഹമായിരിക്കുമെന്നും കൺവെൻഷനുകൾ, വിവാഹങ്ങൾ, മറ്റ് വലിയ സമ്മേളനങ്ങൾ എന്നിവ നടത്താൻ കഴിയുമെന്നും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റോയ് എബ്രഹാം. ജോണ് ടി മണിയാട്ട്, എബി പുളികുന്നേൽ എന്നിവർ പറഞ്ഞു. 

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആരംഭിക്കുന്ന സംഗീത സായാഹ്നത്തിലേക്കും പാസ്റ്റർ ഷിബു തോമസിന്റെ ദൈവവചന പ്രഘോഷണത്തിലേക്കും ഏവരെയും ക്ഷണിക്കുന്നുവെന്നും സീനിയർ പാസ്റ്റർ സ്റ്റീഫൻ വർഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ സ്റ്റീഫൻ വർഗീസ്: 1 321 333 8371

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments