Sunday, June 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

ഇന്ത്യയില്‍ നിന്ന് മികച്ച അവസരങ്ങളും ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോകാനും സ്ഥിരതാമസമാക്കാനും ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന രാജ്യം ഏതാണ്? ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യക്കാര്‍ പോകാന്‍ ഇഷ്ടപ്പെടുന്ന ആദ്യത്തെ രാജ്യം അമേരിക്കയാണ്. 2023ല്‍ 59,000ത്തോളം ഇന്ത്യക്കാരാണ് അമേരിക്കന്‍ പൗരത്വം നേടിയിട്ടുള്ളത്. അമേരിക്കന്‍ പൗരത്വം സ്വന്തമാക്കുന്നവരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും ഇന്ത്യക്കാരാണ്.

അമേരിക്കയുടെ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യുഎസ്സിഐഎസ്) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 8.7 ലക്ഷം വിദേശികള്‍ അമേരിക്കന്‍ പൗരന്മാരായി. ഇവരില്‍ 1.1 ലക്ഷത്തിലധികം പേര്‍ മെക്‌സിക്കന്‍ പൗരന്മാരാണ്, അവര്‍ ഇപ്പോള്‍ അമേരിക്കക്കാരായി മാറിയിരിക്കുന്നു. അതിന് പിന്നില്‍ ഇന്ത്യക്കാരാണ്. 59,100 ഇന്ത്യക്കാരാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. ഇവരെക്കൂടാതെ ഫിലിപ്പീന്‍സില്‍ നിന്ന് 44,800 പേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് 35,200 പേരും അമേരിക്കന്‍ പൗരന്മാരായി മാറിയിട്ടുണ്ട്.

അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ എന്താണ് യോഗ്യത

നിലവിലെ നിയമങ്ങളും നിബന്ധനകളുമനുസരിച്ച് അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ ഏറെ തടസങ്ങളുണ്ട്. അമേരിക്കന്‍ പൗരത്വം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടില്‍ (ഐഎന്‍എ) നല്‍കിയിരിക്കുന്ന യോഗ്യതകള്‍ പാലിക്കേണ്ടതുണ്ട്.

അമേരിക്കന്‍ പൗരത്വം നേടുന്നതിന്, ഒരു വിദേശ പൗരന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിയമപരമായ സ്ഥിര താമസക്കാരനായിരിക്കണം. ഒരു വിദേശി ഒരു അമേരിക്കക്കാരനെ/ അമേരിക്കക്കാരിയെ വിവാഹം കഴിക്കുകയാണെങ്കില്‍ അതിനുശേഷം മുന്നു വര്‍ഷം നിയമപരമായ സ്ഥിരതാമസക്കാരനായിരുന്നാല്‍ മാത്രമേ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയൂ.

2023-ല്‍ യുഎസ് പൗരത്വം ലഭിച്ച വിദേശികളില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷമായി അവിടെ നിയമപരമായി സ്ഥിരതാമസിക്കുന്നവരായിരുന്നു. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും അമേരിക്കന്‍ ഭരണഘടന കുറച്ച് ഇളവുകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഒരു വിദേശി അമേരിക്കന്‍ പൗരത്വം നേടുന്നതിന് മുമ്പ് ഗ്രീന്‍ കാര്‍ഡ് നേടിയിരിക്കണം. ഗ്രീന്‍ കാര്‍ഡിനെ പെര്‍മനന്റ് റസിഡന്റ് കാര്‍ഡ് എന്നും വിളിക്കുന്നു. ഓരോ രാജ്യത്തിനും ഗ്രീന്‍ കാര്‍ഡിന് വ്യത്യസ്ത ക്വാട്ടയുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തുനിന്ന് റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 ലക്ഷം ഇന്ത്യക്കാരാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്.

അമേരിക്കയില്‍ 48 ലക്ഷം ഇന്ത്യക്കാര്‍

അമേരിക്കയിലെ 2.35 കോടി ജനങ്ങള്‍ ഏഷ്യന്‍ വംശജരാണെന്നാണ് കണക്ക്. 52 ലക്ഷം പൗരന്മാര്‍ ചൈനീസ് വംശജരാണ്. ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്താണ്. അമേരിക്കയിലെ ഇന്ത്യക്കാരുടെ ജനസംഖ്യ ഏകദേശം 48 ലക്ഷമാണ്. ഇവരില്‍ 16 ലക്ഷത്തിലധികം വിസ ഉടമകളുണ്ട്. അമേരിക്കയില്‍ ജനിച്ചവരുടെ എണ്ണം 10 ലക്ഷത്തിലേറെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments