വാഷിംഗ്‌ടൺ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ രാഷ്ട്രത്തിനുമുള്ള നിർദേശങ്ങൾ അടങ്ങിയ 20 ഇന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയെ പിന്തുണക്കുന്നതായി പറഞ്ഞു. എന്നാൽ പദ്ധതി അംഗീകരിക്കുന്നതുമായി ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ പദ്ധതി ഗസ്സയിൽ ഏകദേശം രണ്ട് വർഷമായി തുടരുന്ന ഇസ്രായേലിന്റെ വംശഹത്യ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ നിർദേശിക്കുന്നു. അതേസമയം, ഭാവിയിലെ ഭരണപരമായ പങ്കിൽ നിന്ന് ഹമാസിനെ പൂർണമായും ഒഴിവാക്കാനും നിർദേശിക്കുന്നു



