ന്യൂയോർക്ക്: ഹഡ്‌സൺ നദിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ 6 പേർ തന്നെയാണ് ആകെ ഉണ്ടായിരുന്നത്. സ്പെയിനിൽ നിന്നെത്തിയ ഒരു അഞ്ചംഗ കുടുംബവും പൈലറ്റും ഉൾപ്പെടെയാണ് മരിച്ചത്. ഇതിനിടെ, സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും ഭാര്യയും 3 കുട്ടികളുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അപകട സമയത്ത് വിമാനത്തിൽ നിന്ന് ഒരു റോട്ടർ ബ്ലേഡ് അഴിഞ്ഞുപോയത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലും വിമാനത്തിന്റെ ഭാഗങ്ങൾ പൊട്ടിപ്പോകുന്നതും ഹെലികോപ്റ്റർ നദിയിലേക്ക് വീഴുന്നതും കാണാം.
ഹഡ്‌സൺ നദിയിൽ ഉണ്ടായ ഭയാനകമായ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റും, മാതാപിതാക്കളും, 3 കുട്ടികളും മരിച്ചു. അവർ നമ്മെ വിട്ടു പിരിഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ ഭയാനകമാണെന്നും അപകടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.