Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഒക്‌ലഹോമ സിറ്റിയിൽ വെടിവെയ്പ്പ്: മൂന്ന് മരണം

ഒക്‌ലഹോമ സിറ്റിയിൽ വെടിവെയ്പ്പ്: മൂന്ന് മരണം

പി. പി. ചെറിയാൻ

ഒക്‌ലഹോമ സിറ്റി: ശനിയാഴ്ച രാത്രി 9 മണിയോടെ ഒക്‌ലഹോമ സിറ്റി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒക്ലഹോമ പോലീസ് അറിയിച്ചു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത് എതിരാളികളായ ബൈക്കർ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പാണ്” എന്ന് ഒക്ലഹോമ സിറ്റി പോലീസ് മാസ്റ്റർ സാർജന്റ്. ഗാരി നൈറ്റ് ഒരു പറഞ്ഞു.

4120 ന്യൂകാസിൽ റോഡിലെ വിസ്‌കി ബാരൽ സലൂണിലാണ് വെടിവെപ്പ് നടന്നത്. ബാറിനുള്ളിൽ മൂന്ന് മുതിർന്നവരാണ് കൊല്ലപ്പെട്ടതെന്നു ഒക്ലഹോമ പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട മറ്റ്‌ രണ്ടുപേരുടെ പരിക്കു ഗുരുതരമല്ല. വെടിവയ്പ്പിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments