ആരതി ഷാ.എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

Global Indian Writer · November 14, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

സാന്താ ക്ലാര (കാലിഫോർണിയ):എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ ആരതി ഷാ.നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ് രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ്.ആരതി. എലി ലില്ലി ആൻഡ് കമ്പനിയിൽ ചീഫ് ഇൻഫർമേഷൻ ആൻഡ് ഡിജിറ്റൽ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.

2020 മുതൽ എൻവിഡിയ ബോർഡിലുള്ള അവർ, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് കണക്കിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദവും ബിരുദാനന്തര ബിരുദവും കാലിഫോർണിയ സർവകലാശാലയിൽ നിന്ന് അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സാൻഡോസ് ഗ്രൂപ്പ്, നോർത്ത് വെസ്റ്റേൺ മ്യൂച്വൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ബോർഡുകളിലും അവർ പ്രവർത്തിക്കുന്നുണ്ട്.

എൻവിഡിയയുടെ മുൻ സിഇഒ ജെൻസൺ ഹുവാങ് പദവി ഒഴിഞ്ഞ പശ്ചാത്തലത്തിലും, ചിപ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട് കമ്പനി യു.എസ് കോൺഗ്രസിന്റെ പരിശോധനകൾ നേരിടുന്ന സമയത്തുമാണ് ഈ വാർത്ത പ്രാധാണ്യം നേടുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.