അരിസോണയിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Global Indian Writer · May 21, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ഫിനിക്സ് (അരിസോണ): 2002-ൽ ദമ്പതികളെ പെട്രോളൊഴിച്ച് തീക്കൊളുത്തി ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസിൽ പ്രതിയായ ലിറോയ് ഡീൻ മക്ഗില്ലിന്റെ (63) വധശിക്ഷ അരിസോണയിൽ നടപ്പാക്കി. മെയ് 20 ബുധനാഴ്ച രാവിലെ ഫ്ലോറൻസ് ജയിലിൽ മാരകമായ വിഷം കുത്തിവെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. 2026-ൽ സംസ്ഥാനത്ത് നടക്കുന്ന ആദ്യ വധശിക്ഷയാണിത്.

ഒരു തോക്ക് മോഷ്ടിച്ചു എന്നാരോപിച്ച് ചാൾസ് പെരസ്, കാമുകി നോവ ബാന്റ എന്നിവരെ ലിറോയ് തീക്കൊളുത്തുകയായിരുന്നു. ആക്രമണത്തിൽ പെരസ് കൊല്ലപ്പെടുകയും ബാന്റയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. 2004-ലാണ് കോടതി ലിറോയ്ക്ക് വധശിക്ഷ വിധിച്ചത്.

“ഞാൻ ഉടൻ തന്നെ എന്റെ വീട്ടിലേക്ക് മടങ്ങുകയാണ്” എന്നതായിരുന്നു മരണത്തിന് തൊട്ടുമുമ്പ് ലിറോയിയുടെ അവസാന വാക്കുകൾ. വധശിക്ഷയ്ക്ക് മുന്നോടിയായി ഉള്ളി വട (Onion rings), ചോക്ലേറ്റ് കേക്ക്, കോട്ടേജ് പൈ, ഗ്രീൻ സാലഡ് എന്നിവയടങ്ങിയ ഭക്ഷണമാണ് ഇയാൾ ആവശ്യപ്പെട്ടത്.

Share this story

Leave a Comment

Your comment will be visible after admin approval.