പിഎം ശ്രീ പദ്ധതിയെക്കുറിച്ച് യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Global Indian Writer · July 31, 2026 · 1 min read · 0 Comments · 0 Shares

മലപ്പുറം: പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇന്നലെ യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിൽ കോൺഗ്രസും മുസ്ലിം ലീഗും വ്യത്യസ്ത നിലപാട് സ്വീകരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ വിഷയത്തിൽ നിലവിലെ നിലപാട് മാറ്റമില്ലെന്നും, മന്ത്രിസഭ നിയോഗിച്ച സബ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം സർക്കാർ അന്തിമ നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷമേ യുഡിഎഫും ഔദ്യോഗിക അഭിപ്രായം പ്രഖ്യാപിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.