Friday, May 10, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ജയറാ

ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ജയറാ

നടന്‍ ഫഹദ് ഫാസിലിന് പിന്നാലെ ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ജയറാമും. വ്യക്തമായ കാഴ്ചപ്പാടോടെയാണ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങളെന്ന് ജയറാം പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ ടൂറിസം, വാട്ടര്‍ ടൂറിസം, ഹെലി ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങി നിരവധി ആശയങ്ങള്‍ നടപ്പാക്കാന്‍ മന്ത്രി ശ്രമിക്കുന്നുണ്ട്. കാര്യങ്ങള്‍ നിരവധി പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. സിനിമാടൂറിസവുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു.

ടൈം മാഗസിന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര പ്രസിദ്ധീകരണങ്ങള്‍ കേരളത്തെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടിയത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും ജയറാം ചൂണ്ടിക്കാട്ടി. ഏഴുവേദികളിലായി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷപരിപാടി സംഘടിപ്പിച്ചതിനെയും ജയറാം അഭിനന്ദിച്ചു

ടൂറിസം മേഖലയിലുണ്ടായ വളര്‍ച്ച മലയാളസിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനതല ഓണം വാരാഘോഷത്തിനെത്തിയ ഫഹദ് ഫാസിലും അഭിപ്രായപ്പെട്ടിരുന്നു. മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകള്‍ പ്രയോജനപ്പെടുത്തിയത് ടൂറിസം മേഖല തുറന്ന സാധ്യകളാണെന്നായിരുന്നു ഫഹദിന്റെ അഭിപ്രായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments