Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രിൽ 29 മുതൽ

അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രിൽ 29 മുതൽ

അബുദാബി: മുപ്പത്തിമൂന്നാമത് അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രിൽ 29 മുതൽ മേയ് 5 വരെ നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഈജിപ്ത് ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഈജിപ്ഷ്യൻ നോവലിസ്റ്റ് നഗ്യുബ് മഹ്ഫൂസിനെ പുസ്തക മേളയിലെ ‘ഫോക്കസ് പഴ്സനാലിറ്റി’ ആയി തിരഞ്ഞെടുത്തു. 1988ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ അറബ് എഴുത്തുകാരനാണ് മഹ്ഫൂസ്.  അറബ് സാഹിത്യ പൈതൃകത്തെ സമ്പന്നമാക്കുന്നതിൽ മഹ്ഫൂസിന്റെ കൃതികൾ മികച്ച പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പുസ്തകമേളയിൽ പങ്കെടുക്കും. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments