റിയാദ് : സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ 15 പേർ മരിച്ചു. 11 പേരുടെ നില ഗുരുതരമാണ്. കൊല്ലം സ്വദേശി വിഷ്ണുപ്രകാശ് പിള്ള (31) ഉൾപ്പെടെ ഒൻപത് ഇന്ത്യക്കാർ, മൂന്ന് നേപ്പാൾ സ്വദേശികൾ, മൂന്ന് ഘാന സ്വദേശികൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ മലയാളികളുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജിസാൻ അരാംകൊ റിഫൈനറി റോഡിൽവെച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവർ ജുബൈൽ എ.സി.ഐ.സി. കമ്പനി ജീവനക്കാരാണ്.
സൗദിയിൽ വാഹനാപകടം; മലയാളിയുൾപ്പെടെ 15 പേർ മരിച്ചു, 11 പേർക്ക് പരിക്ക്
RELATED ARTICLES



