ദുബായ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ നേരിൽക്കാണാൻ ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത് 80,000-ത്തിലേറെപ്പേർ. ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആഗോളഗ്രാമത്തിലെ പ്രധാന സ്റ്റേജിലായിരുന്നു ബോളിവുഡ് താരത്തിന്റെ പ്രകടനം.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു കാണികളിലേറെയും. പരിപാടിയോടനുബന്ധിച്ച് പ്രത്യേക കരിമരുന്നുപ്രയോഗവുമുണ്ടായി.
ഇത്രയേറെ ആരാധകരെ ഒരുമിച്ചുകാണാനായതിൽ താരം നന്ദിപറഞ്ഞു. ഷാരൂഖ് ഖാൻ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയാണ് ഒരുമണിക്കൂറിലേറെ നീണ്ട പരിപാടി നടന്നത്.