Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബൈയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ദുബൈയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ദുബൈയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഈ മാസം 21 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി മറ്റൊരു ദിവസത്തെ യാത്രക്ക് ടിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഈ മാസം 30 വരെ ഇസ്രായേൽ സർവീസും എയർ ഇന്ത്യ റദ്ദാക്കി. എന്നാൽ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ ഇത് ബാധിക്കില്ല.

മഴക്കെടുതിയിൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിലാണ് ദുബൈ സർവീസുകൾ നിർത്തിവെക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. കേരളത്തിൽ കൊച്ചിയിൽ നിന്ന് മാത്രമാണ് ദുബൈയിലേക്ക് എയർ ഇന്ത്യ സർവീസുള്ളത്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കേരളത്തിൽ നിന്ന് ദുബൈയിലെത്തുന്നത്. എന്നാൽ ഡൽഹി മുംബൈ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുന്നത് തിരിച്ചടിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments