Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ്

യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ്

ദുബായ് : റമസാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ്. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക.

ഏപ്രിൽ 16 വരെ ഇക്കണോമി ക്ലാസിൽ 40 കിലോഗ്രാമും ബിസിനസ് ക്ലാസിൽ 50 കിലോ ഗ്രാമും ബാഗേജ് കൊണ്ടുപോകാമെന്നു ഗൾഫ് – മധ്യപൂർവദേശം – ആഫ്രിക്ക റീജനൽ മാനേജർ പി.പി.സിങ് അറിയിച്ചു.

നേരത്തെ ഇത് യഥാക്രമം 30, 40 കിലോഗ്രാമായിരുന്നു. യുഎഇയിൽ നിന്നു നിത്യേന 77 എയർ ഇന്ത്യ വിമാനങ്ങൾ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പറക്കുന്നുണ്ട്. 16,000 ത്തിലേറെയാണു ആകെ സീറ്റ്. വിവരങ്ങൾക്ക്: +97142371888.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments