Saturday, December 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്സഭാ തിരഞ്ഞെടുപ്പിന് 400 ദിവസം: ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പ്രധാനമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പിന് 400 ദിവസം: ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് 400 ദിവസമാണുള്ളതെന്നും ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് പാർട്ടി പ്രവർത്തകരോട് മോദിയുടെ ആഹ്വാനം. 18–25 വയസ്സ് പ്രായമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. മുൻ സർക്കാരുകൾ എന്താണ് ചെയ്തതെന്ന് അറിയില്ല. അവരെ ജനാധിപത്യത്തെക്കുറിച്ച് ബോധവാൻമാരാക്കുകയും മികച്ച ഭരണത്തിൽ പങ്കാളികളാക്കുകയും വേണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വർഷം നടക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കാനാണ് ബിജെപിയുടെ നീക്കം. ബൂത്തു തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. രാജ്യത്തുടനീളമുള്ള 100 ലോക്സഭ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിലാണ് പാർട്ടി ദുർബലമായിട്ടുള്ളതെന്നാണ് കണ്ടെത്തിയത്. 1.3 ലക്ഷം ബൂത്തുകളിലെത്തി പാർട്ടി നയങ്ങൾ പ്രചരിപ്പിച്ചുവെന്നും യോഗം വിലയിരുത്തി.

പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്രമന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 പ്രാദേശിക തലവൻമാരും ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 350 പാർട്ടി പ്രവർത്തകരും യോഗത്തിലുണ്ട്. യോഗത്തിന്റെ ഭാഗമായി ആറു തീമുകളിലായുള്ള മെഗാ എക്സിബിഷൻ സംഘടിപ്പിക്കും. ദേശീയ എക്സിക്യൂട്ടീവിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്ഷോയും അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments