Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറിലീസ് തിയറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി ഭ്രമയുഗം

റിലീസ് തിയറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി ഭ്രമയുഗം

റിലീസ് തിയറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഇരുരാജ്യങ്ങളിലെയും തിയറ്ററുകളുടെ എണ്ണവും പട്ടികയും ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി തന്നെ പുറത്തുവിട്ടു. മലയാള സിനിമയില്‍ ഇത് റെക്കോര്‍ഡാണ്. ഇതുപോലെ മറ്റു രാജ്യങ്ങളിലും ചിത്രം വൈഡ് റിലീസിന് തയാറെടുക്കുകയാണ്. 

ഓസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു.  ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് അൻപതിലധികം തിയേറ്ററുകളിൽ എങ്കിലും ഓസ്‌ട്രേലിയയിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിതരണക്കാർ ഉറപ്പ് പറയുന്നത്. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസിലന്‍‌ഡിൽ ഇതിനോടകം പതിനേഴു തിയേറ്ററുകൾ ചാർട്ട് ചെയ്യപ്പെട്ടു. 

ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകർക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ ഇന്റർനാഷണൽ  പറഞ്ഞു.

അതേസമയം ഓസ്‌ട്രേലിയയിലും  ന്യൂസീലൻഡിലും മലയാളികളുള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസീലൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments