Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപകല്‍ ലഹരി വിരുദ്ധ പ്രചരണം, രാത്രി കഞ്ചാവ് കടത്തല്‍; ഡിവൈഎഫ്‌ഐക്കാര്‍ പിടിയില്‍

പകല്‍ ലഹരി വിരുദ്ധ പ്രചരണം, രാത്രി കഞ്ചാവ് കടത്തല്‍; ഡിവൈഎഫ്‌ഐക്കാര്‍ പിടിയില്‍

കാസര്‍കോട്: കാറില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍. കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന്‍ (29), ബീംബുങ്കാല്‍ കെ.വി. മിഥുന്‍ (25) എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ്‌ചെയ്തത്. ഇവരില്‍ നിന്ന് 1.14 കിലോ കഞ്ചാവാണ് കണ്ടെടുത്തത്.

ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവുമായി ഇരുവരേയും പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് ബസ് മാര്‍ഗം സുള്ള്യയില്‍ എത്തിച്ചശേഷം കാറില്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇതില്‍ ജിതിന്‍ എസ്എഫ്‌ഐ ബേഡകം ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറിയാണ്. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments