Sunday, April 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു : സംഭവത്തിൽ ദുരൂഹത

അടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു : സംഭവത്തിൽ ദുരൂഹത

പത്തനംതിട്ട: അടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ ഹാഷിം, അനുജ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

സഹഅധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറിൽ മടങ്ങുകയായിരുന്നു അനുജ. വഴിയിൽവെച്ച് ഹാഷിം ട്രാവലര്‍ തടഞ്ഞ് അനുജയെ കാറിൽ കയറ്റി കൊണ്ട് വരികയായിരുന്നു. കാറിൽ കയറി മിനിറ്റുകൾക്കകം അപകടമുണ്ടായി. കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിപ്പിച്ചതാണോ എന്നാണ് സംശയം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments