Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു

പാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു

ഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. 209 രൂപയാണ് വർധന. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തിയതി രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റം വരുത്താറുണ്ട്.

കഴിഞ്ഞ രണ്ട് തവണയും വിലയിൽ കുറവ് ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർധനവ് ഉള്‍പ്പെടെ ഉയർത്തിക്കാട്ടിയാണ് ഇത്തവണ സിലിണ്ടറിന്‍റെ വില കൂട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments