Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപരിപാടികളിൽ നിന്ന് വിട്ടു നിന്ന് എ.പി. ജയൻ: പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതിൽ അതൃപ്തി

പരിപാടികളിൽ നിന്ന് വിട്ടു നിന്ന് എ.പി. ജയൻ: പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതിൽ അതൃപ്തി

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദന കേസിൽ വീണ്ടും അന്വേഷണത്തിന് പാർട്ടി കമ്മീഷനെ നിയോഗിച്ചതിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് കടുത്ത അതൃപ്തി. പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ് എ പി ജയൻ. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള കാനം പക്ഷത്തിന്‍റെ ശ്രമമാണ് പരാതിക്ക് പിന്നിലെന്നാണ് ജയനെ അനുകൂലിക്കന്നവർ ആരോപിക്കുന്നത്. എ പി ജയനെതിരെയുള്ള പാർട്ടി അന്വേഷണം സിപിഐക്കുള്ളിൽ വലിയ കോളിളക്കമാണ് ഉണ്ടാക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ജനുവരി ആദ്യം ഏകാംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചപ്പോൾ തന്നെ എ പി ജയൻ അസംതൃപ്തനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ച സംസ്ഥാന എക്സിക്യൂട്ടീവ് കഴിഞ്ഞ ദിവസം വീണ്ടും നാലംഗ കമ്മീഷനെ നിയോഗിച്ചതോടെ സ്ഥിതിഗതികൾ പിന്നെയും മാറി. എ പി ജയൻ പാർട്ടി പരിപാടികളിൽ നിന്ന്  വിട്ട് നിൽക്കാൻ തുടങ്ങി.

മുൻകൂട്ടി നിശ്ചയിച്ച ജില്ലയിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നിൽ പോലും എ പി ജയൻ പങ്കെടുത്തില്ല. അഖിലേന്ത്യ കിസാൻ സഭയുടെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കൂടിയായ ജയൻ ഇന്നലെ എഐകെഎസ് സംഘടിപ്പിച്ച രാജ്ഭവൻ ധർണയിലും എത്തിയില്ല. ഇതിനിടെ എ പി ജയൻ സിപിഎമ്മിന്‍റെ ഒരു കേന്ദ്ര കമ്മിറ്റി അംഗവുമായി  കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

കാനം വിരുദ്ധ പക്ഷത്തെ പ്രമുഖനായ എ പി ജയനെതിരെ സംസ്ഥാന തലത്തിൽ തന്നെയുള്ള നീക്കങ്ങളുടെ ഭാഗമാണ്  വിവദാങ്ങളെന്നാണ് ഇസ്മയിൽ വിഭാഗം വിലയിരുത്തുന്നത്. കാനം രാജേന്ദ്രനൊപ്പം നിൽക്കുന്നവരെ തന്നെ അന്വേഷണ കമ്മീഷൻ  അംഗങ്ങളായി നിയോഗിച്ചതും ഇതിന്‍റെ ഭാഗമാണെന്നും ഇവർ പറയുന്നു. ചേരിപോരിൽ എ പി ജയന്റെ പ്രതിരോധമാണ് കെ കെ അഷറഫിന്റെ ശബ്‍ദസന്ദേശം മരുമകൻ വഴി പുറത്ത് വിടുന്നതിന്‍റെ പിന്നിലുള്ളത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments