THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തിരഞ്ഞെടുപ്പിൽ ബി.ജെ.പി കോടികൾ കുഴൽപണമായി കൊണ്ടുവന്നത് അന്വേഷിക്കണം: എ.വിജയരാഘവൻ

തിരഞ്ഞെടുപ്പിൽ ബി.ജെ.പി കോടികൾ കുഴൽപണമായി കൊണ്ടുവന്നത് അന്വേഷിക്കണം: എ.വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബിജെപിക്ക്‌ കോടികണക്കിന്‌ രൂപ കുഴല്‍പണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷിക്കണമെന്ന് എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ. ഈ കള്ളപ്പണത്തില്‍ നിന്ന്‌ മൂന്നര കോടി രൂപ തൃശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്‌. സമാനമായ സംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ്‌ ഇവിടെ വെളിപ്പെട്ടത്‌. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഗൗരവമായി കാണണം.

തെരഞ്ഞെടുപ്പിന്‌ മൂന്നു ദിവസംമുമ്പാണ്‌ കുഴല്‍പണമായി ബിജെപിക്ക്‌ പണമെത്തിയത്‌. ഇതില്‍നിന്നാണ്‌ മൂന്നര കോടിരൂപ കൊള്ളയടിച്ചത്‌. കേരളത്തില്‍ ഇത്തരം സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്‌. ക്വട്ടേഷന്‍ സംഘമാണ്‌ കൊള്ളയ്‌ക്ക്‌ പിന്നിലെന്നും അതിന്‌ പിന്നില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന്‌ പങ്കുള്ളതായും പരാതിയുണ്ട്‌. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി എത്തിയ കള്ളപ്പണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്‌. പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായാണ്‌ കൊള്ളയടിക്കപ്പെട്ട പണമെത്തിയത്‌. സമാനമായി എല്ലാ ജില്ലകള്‍ക്കും പണമെത്തിക്കാണും. അതിനാല്‍ ഇതേകുറിച്ച്‌ സമഗ്രമായ അന്വേഷണം വേണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിതന്നെ കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളാകുകയാണ്‌. കള്ളപ്പണം തടയാനെന്ന്‌ പറഞ്ഞ്‌ മുമ്പ്‌ നേട്ടുനിരോധനം ഏര്‍പ്പെടുത്തിയവരുടെ ഈ ചെയ്‌തി ജനം ചര്‍ച്ച ചെയ്യണമെന്നും എ.വിജയരാഘവൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments