Wednesday, May 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൊഴിൽ തേടിയും നിക്ഷേപത്തിനുമായി ദുബൈയിലേക്ക് വൻപ്രവാഹം

തൊഴിൽ തേടിയും നിക്ഷേപത്തിനുമായി ദുബൈയിലേക്ക് വൻപ്രവാഹം

ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന് ​തൊഴിൽ തേടിയും നിക്ഷേപത്തിനുമായി ദുബൈയിലേക്ക്​ വൻപ്രവാഹം.​ഈ വർഷം ആദ്യ മൂന്നു മാസത്തിൽ മാത്രം 25,776പേർ ദുബൈയിൽ പുതുതായി താമസമാക്കിയെന്ന് ​അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് ​വളർച്ചയുടെ വേഗത കൂടിയതായി ദുബൈ സ്റ്റാറ്റിസ്റ്റിക്സ്​സെന്‍റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മാർച്ച്​വരെയുള്ള കണക്കനുസരിച്ച്​ആകെ എമിറേറ്റിലെ ജനസംഖ്യ 36.80ലക്ഷമാണ്​. കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച്​വരെയുള്ള മൂന്നുമാസങ്ങളിൽ 25,489പേരാണ്​ എത്തിയത്​.

ഗോൾഡൻ വിസ, സിൽവർ വിസ എന്നിവയടക്കമുള്ള പുതിയ റെസിഡൻസി സ്​കീമുകളിലേക്ക് ​ധാരാളമായി വിദേശികൾ ആകർഷിക്കപ്പെടുന്നുണ്ട്​. സമ്പന്നരായ നിരവധിപേർ നിക്ഷേപത്തിന്​ ദുബൈയെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments