Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങി ദുബായ്

ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങി ദുബായ്

ദുബൈ: ചെറിയ പെരുന്നാൾ ആഘോഷം ആഹ്ലാദകരമാക്കാൻ​ നഗരത്തിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കി ദുബൈ മുനിസിപാലിറ്റി. നഗരത്തിന്‍റെ പൊതുശുചിത്വം ഉറപ്പുവരുത്തി താമസക്കാർക്കും സന്ദർശകർക്കും സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കാനുള്ള മുന്നൊരുക്കങ്ങളാണ്​പ്രധാനമായും പൂർത്തിയാക്കിയത്​.

ശുചീകരണ പ്രവർത്തനങ്ങൾക്ക്​ 2,300 മുനിസിപാലിറ്റി ജീവനക്കാരും 650 സ്വകാര്യ മേഖലയിലെ തൊഴിലാളികളും പങ്കാളികളാകും. ശുചീകരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും 250 സൂപ്പർവൈസർമാരെയും നിയമിച്ചിട്ടുണ്ട്​. ഏറ്റവും കൂടുതൽ സന്ദർശകരെത്തിച്ചേരാറുള്ള ബീച്ചുകളിൽ പ്രവർത്തിക്കുന്നതിന്​ 84അംഗ ഫീൽഡ്​ ടീമംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്​. തൊഴിലാളികളെ സഹായിക്കുന്നതിന്​ 752വാഹനങ്ങളും മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുമുണ്ടെന്നും അധികൃതർ അറിയിച്ചു.

നഗരത്തിലെ റോഡുകൾ, ഹൈവേകൾ, റെസിഡൻഷ്യൽ ഏരിയകൾ, മറ്റു പൊതു സ്​ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ശുചിത്വം ഉറപ്പുവരുത്തുന്ന രീതിയിലാണ്​ പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്​. സ്വകാര്യ മേഖലയിലെ ജീവനക്കാർ നഗരത്തിലെ വിവിധ ടൂറിസ്റ്റ്​, ഇൻഡസ്​ട്രിയൽ, മരുഭൂമി മേഖലകളിലാണ്​പ്രവർത്തിക്കുക.
ശുചീകരണ പ്രവർത്തനങ്ങൾക്ക്​ സജ്ജീകരിച്ചവയിൽ 311എണ്ണം ഹെവി വാഹനങ്ങളാണ്​. 158 ചെറിയ വാഹനങ്ങൾ, 176 വാടക വാഹനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. മൂന്നു ശിഫ്​റ്റുകളിലായാണ്​ തൊഴിലാളികൾ നഗര ശുചീകരണം പൂർത്തിയാക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments