Monday, May 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം

ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം

ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ നിലവിലെ സീസൺ അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമേയുള്ളൂ. ഈ ആഗോള ഗ്രാമം സന്ദർശിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കിഡ്സ് ഗോ ഫ്രീ ക്യാംപെയ്നിലൂടെ സൗജന്യ പ്രവേശനം നൽകുന്നു. ഈ മാസം 28ന് ഈ സീസൺ അവസാനിക്കും. ഈ വർഷം ഒക്ടോബറിലാണ് അടുത്ത സീസൺ ആരംഭിക്കുക 

നിലവിലെ സീസണിൽ, പാർക്കിൽ പ്രവേശിക്കാൻ രണ്ട് തരം ടിക്കറ്റുകൾ ലഭ്യമാണ്. ഞായറാഴ്ച മുതൽ വ്യാഴം വരെ സാധുതയുള്ള വാല്യു ടിക്കറ്റും വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്ചയിലെ ഏത് ദിവസവും സന്ദർശിക്കാൻ സാധിക്കുന്ന എനി ഡേ ടിക്കറ്റും. വാല്യു ടിക്കറ്റിന് 22.50 ദിർഹം ആണ് നിരക്ക്. ഓൺലൈനായോ ആപ്പ് വഴിയോ ബുക്ക് ചെയ്താൽ എനി ഡേ ടിക്കറ്റിന് 27 ദിർഹമാണ് നിരക്ക്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments