Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡൽഹിയിൽ വീണ്ടും ഭൂചലനം

ഡൽഹിയിൽ വീണ്ടും ഭൂചലനം

ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടർ സ്‌കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയാണ് പ്രഭവ കേന്ദ്രം. ഇന്നലെയും സമാനമായ രീതിയില്‍ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായിരുന്നു. രാത്രി 10.20നുണ്ടായ ഭൂചലനം മൂന്നു സെക്കൻഡ് നീണ്ടു നിന്നു. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ജമ്മു കാശ്മീരിലാണ് ഏറ്റവും കൂടുതൽ പ്രകമ്പനം അനുഭവപ്പെട്ടത്. ഡൽഹി നഗരത്തിലും നഗരത്തോട് ചേർന്നു നിൽക്കുന്ന ഗുഡ്ഗാവ്, നോയിഡ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും ചലനമുണ്ടായി.കനത്ത ചലനമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടി. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചലനമുണ്ടായതായാണ് വിവരം. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments