Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസത്തിനുള്ളിൽ ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം.

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസത്തിനുള്ളിൽ ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം.

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസത്തിനുള്ളിൽ ആദ്യമായി അഞ്ച് ലക്ഷം കവിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഞായറാഴ്ച 5,05,412 വിമാനയാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസുകളിൽ യാത്രചെയ്തത്. ആദ്യമായാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒറ്റദിവസം അഞ്ച് ലക്ഷം കവിയുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.


ഉത്സവ സീസണുകളിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായതെന്നും 3,173 വിമാനങ്ങൾ നവംബർ 17-ന് സർവീസ് നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച സർവീസ് നടത്തിയ പ്രധാന വിമാനക്കമ്പനികൾ 90 ശതമാനത്തിലും അധികം യാത്രക്കാരുമായാണ് സർവീസ് നടത്തിയത്.

യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും വിമാനങ്ങൾ വൈകി സർവീസ് നടത്തുന്ന സംഭവങ്ങൾ വർധിച്ചതായാണ് ഓൺ ടൈം പെർഫോമൻസ് സൂചിക വ്യക്തമാക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments