Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ :ഒരാളുടെ നില ഗുരുതരം

മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ :ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു വിരുന്ന്. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിങ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്.

ശനിയാഴ്ച തിരുവനന്തപുരം ആറ്റിങ്ങൽ ഇളബ ഗവൺമെന്റ് ഹൈസ്‌കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മൂന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആരുടെയും നില ഗുരുതരമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments