Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജനുവരിയിൽ കുവൈത്തിൽ ആറ് പൊതു അവധികൾ

ജനുവരിയിൽ കുവൈത്തിൽ ആറ് പൊതു അവധികൾ

2026 ജനുവരിയിൽ കുവൈത്തുകാർക്ക് ലഭിക്കാനൊരുങ്ങുന്നത് ആറ് പൊതു അവധികൾ ദിവസങ്ങൾ. പുതുവർഷാഘോഷങ്ങൾക്കും പ്രധാനപ്പെട്ട മതപരമായ ചടങ്ങായ ഇസ്‌റാഅ്, മിഅ്‌റാജ് തുടങ്ങിയവയ്ക്ക് വേണ്ടിയാണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്തുകാർക്കും പ്രവാസികൾക്കും വിശ്രമത്തിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്കും ഈ അവധി ദിവസങ്ങൾ ഉപയോ​ഗിക്കാം.

കുവൈത്തിൽ പുതുവത്സര അവധി ജനുവരി ഒന്ന് വ്യാഴാഴ്ച മുതൽ ജനുവരി മൂന്ന് ശനിയാഴ്ച വരെയാണ്. ജനുവരി നാലാം തിയതി ഞായറാഴ്ച പ്രവർത്തി ദിവസമായിരിക്കും. രാജ്യത്ത് പുതുവത്സരാഘോഷങ്ങൾക്ക് മതിയായ സമയം ഉറപ്പാക്കുവാനാണ് ഈ ദിവസങ്ങളിൽ അവധി ലക്ഷ്യമിടുന്നത്.


ജനുവരി 16 വെള്ളിയാഴ്ചയാണ് ഇസ്‌റാഅ്, മിഅ്‌റാജ് അവധി ലഭിക്കുക. കുവൈത്തിൽ ഇപ്പോൾ തന്നെ വെള്ളിയാഴ്ച പൊതു അവധി ദിവസമാണ്. ഈ ദിവസത്തിൽ മതപരമായ ചടങ്ങ് വന്നതിനാൽ സർക്കാർ അവധി ജനുവരി 17, 18 തിയതികളിലേക്ക് നീട്ടി നൽകിയിട്ടുണ്ട്. പിന്നാലെ ജനുവരി 19 തിങ്കളാഴ്ച സാധാരണ പ്രവർത്തി ദിവസം ആരംഭിക്കും. അവധി ദിവസങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത് കുടുംബങ്ങൾക്കുൾപ്പെടെ ആവശ്യമായ വിനോദ പ​​​ദ്ധതികൾ ക്രമീകരിക്കാൻ സാധിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments