Tuesday, May 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗൾഫുഡ് ഫുഡ് ഫെസ്റ്റിവൽ ദുബായിൽ: പങ്കെടുക്കുന്നത് 125 രാജ്യങ്ങൾ

ഗൾഫുഡ് ഫുഡ് ഫെസ്റ്റിവൽ ദുബായിൽ: പങ്കെടുക്കുന്നത് 125 രാജ്യങ്ങൾ

ദുബായ്: ഗൾഫുഡ് ഫുഡ് ഫെസ്റ്റിവൽ ദുബായിൽ പുരോ​ഗമിക്കുന്നു. വേ​ൾ​ഡ്​ ട്രേ​ഡ്​ സെന്ററിൽ നടക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നുളള കമ്പനികളുടെ സാനിധ്യം ശ്രദ്ധേയമാവുകയാണ്. 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം സ്ഥാപനങ്ങളാണ് വേൾഡ്ട്രേഡ് സെന്ററിലെ മേളയിൽ പങ്കെടുക്കുന്നത്.

ഇത്തവണത്തെ മേളയിൽ ഇന്ത്യൻ കമ്പനികളും ശ്രദ്ധേയ സാനിധ്യമാവുകയാണ്. ഇ​ന്ത്യ​ൻ പ​വി​ലി​യ​നു​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം കേ​ന്ദ്ര ഭ​ക്ഷ്യോ​ൽ​പാ​ദ​ന വ്യ​വ​സാ​യ വ​കു​പ്പ്​ മ​ന്ത്രി പ​ശു​പ​തി കു​മാ​ർ പ​റ​സാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ, ധാ​ന്യം, പ്ര​ധാ​ന ക​മ്പ​നി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ പ​വി​ലി​യ​നി​ലു​ള്ള​ത്. വലിയ പ്രതീക്ഷയാണ് ഇത്തവണത്തെ മേള നൽകുന്നതെന്നും ഇന്ത്യയിൽ പുതിയ ഫാക്ടറി തുടങ്ങാനായി തയ്യാറെടുക്കുകയാണെന്നും ആർകെജി മിഡിൽ ഈസ്റ്റിലെ വ്യാപാര എക്സ്പോർട്ട് ഡയറക്ടർ ആർകെജി അറിയിച്ചു.

വി​വി​ധ ക​മ്പ​നി​ക​ൾ പ​ര​സ്പ​രം ച​ർ​ച്ച​ചെ​യ്യാ​നും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലെ​ത്താ​നും മേ​ള​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്​ കൂ​ടി​ക്കാ​ഴ്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പാക്കേജിങ് മേഖലയിൽ വന്ന വിപ്ലവകരമായ മാറ്റങ്ങൾ എന്നിവയെല്ലാം കൃത്യമായി അറിയാനുളള അവസരം ഗൾഫുഡ് ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments