Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യൻ സംരംഭകരെയും ഉൽപ്പന്നങ്ങളെയും ആഗോള വിപണിയിൽ ശക്തിപ്പെടുത്തും: 'ഇൻഡ് ആപ്പ്' ലോഞ്ച് 26 ന്

ഇന്ത്യൻ സംരംഭകരെയും ഉൽപ്പന്നങ്ങളെയും ആഗോള വിപണിയിൽ ശക്തിപ്പെടുത്തും: ‘ഇൻഡ് ആപ്പ്’ ലോഞ്ച് 26 ന്

ന്യൂഡൽഹി: ഇന്ത്യൻ സംരംഭകരെയും ഉൽപ്പന്നങ്ങളെയും ആഗോള വിപണിയിൽ അവതരിപ്പിച്ച് വ്യവസായവും വരുമാനവും കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നാഷണൽ ഇൻഡസ്ട്രിയൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.ഐ.ആർ.ഡി.സി) വികസിപ്പിച്ച ‘ഇൻഡ് ആപ്പ്’ നവംബർ 26 -ന് ലോഞ്ച് ചെയ്യും. വ്യവസായ രംഗത്തെ പുതിയ അവസരങ്ങൾ, മാർക്കറ്റ് ട്രെൻഡുകൾ, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ, ധനസഹായ സബ്‌സിഡികൾ, ടെക്‌നോളജി അപ്ഗ്രഡേഷൻ എന്നിവ സംബന്ധിച്ച നിർണായക വിവരങ്ങൾ സംരഭകർക്ക് ഏറ്റവും വേഗത്തിൽ യഥാസമയം ലഭ്യമാക്കുകയെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം. സ്റ്റാർട്ട് അപ്പ് സംരംഭം മുതൽ വലിയ വ്യവസായ സ്ഥാപനങ്ങൾക്ക് വരെ പ്രയോജനകരവും എകീകൃതവുമായ ഡിജിറ്റൽ പ്ലാറ്റ് ഫോം ആയി ഇൻഡ് ആപ്പ് പ്രവർത്തിക്കുമെന്ന് എൻ.ഐ.ആർ.ഡി.സി അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിലെ ഇകൊമേഴ്‌സ് മേഖലയെ ആഗോളതലത്തിൽ ഉയർത്തുന്നതിൽ ഇൻഡ് ആപ്പ് നടത്തുന്ന ഡിജിറ്റൽ തന്ത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ചെറുകിട സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ സഹായിക്കുന്ന ലോജിസ്റ്റിക് ഇന്റഗ്രേഷൻ, ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ പേമെന്റ്‌സ് സംവിധാനങ്ങൾ, വില നിർണയമടക്കമുള്ളവയ്ക്കുള്ള എ.ഐ അധിഷ്ഠിതമായ സഹായങ്ങൾ ഉൾപ്പെടെ ശക്തമായ തന്ത്രങ്ങൾക്കാണ് ഇൻഡ് ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഉത്പാദകരെയും വാങ്ങുന്നവരെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബിടുബി പ്ലാറ്റ് ഫോം ശക്തിപ്പെടുത്തി കയറ്റുമതി വളർച്ച ശക്തിപ്പെടുത്തുകയെന്നതും ഇൻഡ് ആപ്പ് ലക്ഷ്യം വെയ്ക്കുന്നു.

പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹമുള്ളവർക്കും കേന്ദ്രസർക്കാർ മന്ത്രാലയങ്ങളുടെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിലവിലെ വ്യാപാരം വിപുലീകരിക്കാൻ താത്പര്യപ്പെടുന്നവർക്കും ഇൻഡ് ആപ്പ് സഹായകരമാണെന്ന് എൻ.ഐ.ആർ.ഡി.സി അധികൃതർ വ്യക്തമാക്കി. നവംബർ 26 – ന് ഇന്ത്യൻ ഹാബിറ്റാറ്റ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാംഞ്ജി ഇൻഡ് ആപ്പ് പുറത്തിറക്കും. മറ്റു കേന്ദ്രമന്ത്രിമാർ, വിദേശരാജ്യ പ്രതിനിധികൾ, മുഖ്യമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments