Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'കോൺഗ്രസ് നയിക്കുമ്പോൾ',ജെയിംസ് കൂടൽ എഴുതുന്നു

‘കോൺഗ്രസ് നയിക്കുമ്പോൾ’,ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

വീണ്ടും ഒരു കർഷക സമരത്തിന്റെ കാഹളത്തിലാണ് ഇന്ദ്രപ്രസ്ഥം. കർഷക ദ്രോഹ നടപടികൾ പിന്തുടരുന്ന മോദി സർക്കാരിനെ തുരുത്താൻ രാജ്യ തലസ്ഥാനത്തേക്ക് ടാക്ടർ സേന ഇരച്ചുകയറുമ്പോൾ അതിനെ നേരിടാൻ, ശത്രുരാഷ്ട്രങ്ങൾക്ക് മുന്നിൽ നിരത്തുന്നതിലും വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ആയുധമായി കർഷക സമരത്തെ ബി.ജെ.പി ചിത്രീകരിക്കുന്നുണ്ടെങ്കിലും അതിന് പിന്നിലും ചില കാര്യങ്ങൾ ഇല്ലാതില്ല. ഒന്നാം കർഷക സമരത്തിന് പ്രതിപക്ഷ സംഘടനകളുടെ പിന്തുണ ഏറെയായിരുന്നു. സമരത്തിന്റെ ചരിത്ര വിജയത്തിന് പിന്നിലും ഇൗ സംഘടനകളുടെ പങ്ക് വളരെ വലുതായിരുന്നുവെന്നതും വിസ്മരിക്കാനാകില്ല. പ്രത്യേകിച്ച് കോൺഗ്രസിന്റെ പങ്കാളിത്തം വിസ്മരിക്കാനാകില്ല. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ജന്തർ മന്ദിറിൽ ചേർന്ന യോഗത്തിന്റെ മുഖ്യസംഘാടകൻ രാഹുൽ ഗാന്ധിയായിരുന്നു. കേന്ദ്രത്തിന്റെ കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിനെ കണ്ടതും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു. കർഷക റാലിക്ക് തുടക്കമായതും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലായിരുന്നു. കർഷക നിയമത്തിനെതിരായി ബില്ല് പാസാക്കിയതും കോൺഗ്രസ് ഭരണം നടത്തിയിരുന്ന രാജസ്ഥൻ, ചത്തീസ് ഗഡ് , പഞ്ചാബ് സംസ്ഥാനങ്ങളുമാണ്. ഡൽഹിയിൽ അതിശൈത്യത്തിൽ വീർപ്പുമുട്ടിയ കർഷകർക്ക് പുതപ്പും വസ്ത്രങ്ങളും ആഹാരവും നൽകി കോൺഗ്രസ് പ്രവർത്തകർ ഒപ്പം നിന്നു. രാഷ്ട്രീയത്തിന്റെ മേമ്പൊടി ചിഹ്നങ്ങൾ ഇല്ലെങ്കിലും കർഷക സമരത്തിൽ പ്രതിപക്ഷത്തിന്റെ , ഇന്ത്യ മുന്നണിയുടെ ശബ്ദം മുഴങ്ങുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. ആദ്യസമരത്തിൽ പങ്കെടുത്ത എല്ലാ കർഷക സംഘടനകളും രണ്ടാം സമരത്തിൽ ഇല്ല. എങ്കിലും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നില്‍ക്കെ കർഷക പ്രക്ഷോഭം കേന്ദ്ര സർക്കാരിന് നിസാരമായി തള്ളിക്കളയാനാവില്ല.

നാമമാത്രമായ വായ്പ തുക തിരിച്ചടക്കാനാവാതെ നമുടെ കേരത്തിൽ പോലും കർഷകർ ആത്മഹത്യയിൽ അഭയം തേടുന്നു. ആദ്യ കർേക സമരത്തിൽ പങ്കെടുത്ത കർഷകരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാനോ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനോ സർക്കാർ തയാറായിട്ടില്ല.

രാജ്യത്തെ തീറ്റിപ്പോറ്റാൻ ലാഭവും നഷ്ടവും നോക്കാതെ പകലന്തിയോളം പണിയെടുക്കുന്ന അന്നദാതാക്കൾക്ക് ബഡ്ജറ്റ് പ്രസംഗങ്ങളിലെയും നയപ്രഖ്യാപനങ്ങളിലെയും ഭംഗിവാക്കുകൾ മാത്രം പോര. കോർപ്പറേറ്റുകൾക്കു നിർല്ലോഭം വാരിക്കോരി കൊടുക്കുന്ന സർക്കാർ പൊതുഖജനാവിൽ നിന്നും അർഹമായ വിഹിതം കർഷകർക്കും നൽകാന്‍ തയാറാകണം. അമിത് ഷാ തന്നെ തുടക്കത്തിൽ പറഞ്ഞതാണ് ഇത് കോൺഗ്രസ്സ് സമരമാണെന്നും ഇതിന് പിന്നാൽ കോൺഗ്രസ് നേതാക്കൾക്ക് പമ്പുണ്ടെന്നുമുള്ള കാര്യം. ഇന്ത്യയിൽ ഭരണകൂടത്തിനെതിരെ പ്രതിരോധം ഉറപ്പിക്കാൻ കോൺഗ്രസ് മാത്രമാണ് ബദലായുള്ളത്. കോൺഗ്രസ് നേതൃത്വം നൽകിയാൽ മാത്രമേ കെട്ടുറപ്പുള്ള ഒരു നിര ഉണ്ടാകുകയുള്ളു. കർഷക സമരം അതിന് തെളിവാണ്. ഇന്ത്യ മുന്നണിയിൽ പടലപ്പിണക്കങ്ങൾ ഏറെയാണെങ്കിലും കോൺഗ്രസ് നയിച്ചാൽ ഉണ്ടാകുന്ന പ്രതീക്ഷ വളരെ വലുതാണ്. മോദി ഭരണകൂടത്തിനും ഇൗ കാര്യത്തിൽ ഒരു സംശയുമില്ല. ശക്തമാകുന്ന ബദലിനെ തടയിടാൻ ബി.ജെ.പി ശ്രമിക്കുന്നു. അതിന് പണവും കേന്ദ്ര ഏജൻസികളുടെ സഹായവും ഉപയോഗിക്കുന്നു. എഴുതിതള്ളാനാകാത്ത വൻ ശക്തിയായി കോൺഗ്രസ് മാറേണ്ടതുണ്ട്. അതിന് കർഷക സമരങ്ങൾ പോലുള്ള പ്രതിരോധ സമരങ്ങൾ ശക്തമാകണം. കോൺഗ്രസിലൂടെ പുതിയൊരു ഇന്ത്യ പുലർന്നാൽ മാത്രമേ കലാപങ്ങളും, അന്ധവിശ്വാസങ്ങളും ഇല്ലാതാകൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments