Saturday, April 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് : സ്ഥാനാർഥിയുടെ കാര്യത്തിൽ വാശി പിടിക്കരുതെന്ന് ജോസ്...

പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് : സ്ഥാനാർഥിയുടെ കാര്യത്തിൽ വാശി പിടിക്കരുതെന്ന് ജോസ് കെ മാണിയോട് സിപിഎം

കോട്ടയം: പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ സ്ഥാനാർഥിയുടെ കാര്യത്തിൽ വാശി പിടിക്കരുതെന്ന് ജോസ് കെ മാണിയോട് സിപിഎം. ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടിൽ നിന്ന് പിന്തിരിയണമെന്ന് കേരള കോൺഗ്രസിനോട് സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പ്രാദേശിക തർക്കത്തിന്റെ പേരിൽ മുന്നണി ബന്ധം വഷളാകുന്ന നിലപാടുകൾ എടുക്കരുത്. ഏരിയ കമ്മിറ്റി യോഗത്തിലെ വികാരം കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ നേതൃത്വത്തിന് സി.പി.എം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി.

എൽ.ഡി.എഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വർഷം സി.പി.എമ്മിനാണ് ചെയർമാൻ സ്ഥാനം. എന്നാല്‍ സി.പി.എമ്മിന്‍റെ ഏക കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്നാണ് കേരള കോൺഗ്രസ് നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments