Sunday, September 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ വിദേശികൾക്ക് വിസ നടപടികളിൽ നൽകിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും

കുവൈത്തിൽ വിദേശികൾക്ക് വിസ നടപടികളിൽ നൽകിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് വിസ നടപടികളിൽ നൽകിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. തുടർച്ചയായി ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുള്ള താമസക്കാരായ വിദേശികൾ ജനുവരി 31ന് മുമ്പായി തിരികയെത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

തുടർച്ചയായി ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് നിൽക്കരുതെന്ന നിബന്ധനയിൽ നൽകിയ ഇളവാണ് താമസകാര്യ വകുപ്പ് പിൻവലിക്കുന്നത്. ജനുവരി 31ന് മുമ്പായി രാജ്യത്ത് പ്രവേശിക്കാത്തവരുടെ റസിഡൻസ് പെർമിറ്റ് സ്വയമേ റദ്ദാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർട്ടിക്കിൾ 17,ആർട്ടിക്കിൾ 19,ആർട്ടിക്കിൾ 22 ,ആർട്ടിക്കിൾ 23,ആർട്ടിക്കിൾ 24 തുടങ്ങിയ വിസയുള്ളവർക്കാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്.

നേരത്തെ ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുകഴിയുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 2022 ഒക്ടോബർ 31 ആയിരുന്നു കുവൈത്തിൽ തിരിച്ചെത്താനുള്ള അവസാന സമയപരിധി. ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് നേരത്തെ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു. കുവൈത്തിലെ റെസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments