Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്

ഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്

കുവൈത്ത്: ഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്. ഗൂഗിൾ ക്ലൗഡുമായി കൈകോര്‍ക്കുകയാണ് കുവൈത്ത് സര്‍ക്കാര്‍. ഇതിനായി അറുപത്തിയൊന്‍പത് ലക്ഷം ദിനാര്‍ ധന വകുപ്പ് വകയിരുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

അതിവേഗം ഡിജിറ്റല്‍വല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന്‌ വേഗം കൈവരിക്കുവാന്‍ ഗൂഗിള്‍ ക്ലൗഡിന്‍റെ വരവോടെ കഴിയും. അതോടൊപ്പം ഐ.ടി രംഗത്ത് നൂറുക്കണക്കിന് കുവൈത്തികള്‍ക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്‍റ് പ്രൊമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ക്ലൗഡ് കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക. ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നൂതന ഡാറ്റ വിശകലനം, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ നിരവധി ക്ലൗഡ് സേവനങ്ങള്‍ ഗൂഗിള്‍ വഴി കുവൈത്തില്‍ ലഭ്യമാകും.മേഖലയിലെ കമ്പ്യൂട്ടര്‍ ഹബ് ആയി മാറുന്നതോടെ കുവൈത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടപ്പം കുവൈത്തിലെ സർക്കാർ മേഖലകളിലുൾപ്പെടെ ഡിജിറ്റൽവൽക്കരണം നടപ്പാക്കുന്നതു വേഗത്തിലാക്കുന്നതിനും പുതിയ നീക്കം സഹായകരമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments