Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെപിസിസിയില്‍ പഞ്ചപാണ്ഡവരുടെ ഭരണമാണ് നടക്കുന്നത്'; ഉദ്യോഗസ്ഥര്‍ പാര്‍ട്ടി കാര്യങ്ങള്‍ വരെ തീരുമാനിക്കുന്നുവെന്ന് സണ്ണിക്കുട്ടി എബ്രഹാം

കെപിസിസിയില്‍ പഞ്ചപാണ്ഡവരുടെ ഭരണമാണ് നടക്കുന്നത്’; ഉദ്യോഗസ്ഥര്‍ പാര്‍ട്ടി കാര്യങ്ങള്‍ വരെ തീരുമാനിക്കുന്നുവെന്ന് സണ്ണിക്കുട്ടി എബ്രഹാം

കൊച്ചി: കെപിസിസിയില്‍ പഞ്ചപാണ്ഡവരുടെ ഭരണമാണ് നടക്കുന്നതെന്ന് നടക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം. റിപ്പോര്‍ട്ടര്‍ ടിവിയുടെ ബ്രേക്കിംഗ് ടൈം ചര്‍ച്ചയിലായിരുന്നു സണ്ണിക്കുട്ടി എബ്രഹാമിന്റെ ഈ പ്രതികരണം.


‘എംപിമാരുടെ കൂട്ടായ്മക്കെതിരെ നടപടി കടുപ്പിക്കും എന്ന് പറഞ്ഞാല്‍ നടക്കാന്‍ പോകുന്നില്ല. രാഘവന്‍ ഒരു പ്രസ്താവന നടത്തി. കൊടിക്കുന്നില്‍ സുരേഷ് അതിനെ പിന്തുണച്ചു. കെ മുരളീധരന്‍ ഒരു കാര്യം പറഞ്ഞു. അതിന്റെ മേല്‍ എന്ത് നടപടിയെടുക്കാനാണ്. പറയുന്നത് അസത്യമാണ്, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നൊക്കെയാണെങ്കില്‍ നടപടി വരുന്നതില്‍ മനസ്സിലാക്കാം. ഇതിലൊന്നും നടക്കാന്‍ പോകുന്നില്ല.
 എതിര്‍ത്തിരുന്നവരാണ്. ഇപ്പോള്‍ ഗ്രൂപ്പായിരുന്നു നല്ലതെന്ന് പറയേണ്ടി വരുന്ന സാഹചര്യമാണ്.

ഇപ്പോള്‍ കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരായി മാറുകയാണ്. ഓരോരുത്തരുടെ ഗ്രൂപ്പുകള്‍. എംപിമാരുടെ ഗ്രൂപ്പുകള്‍. ചില നേതാക്കള്‍ക്ക് അവരുടെ ഗ്രൂപ്പുകള്‍. അതും വെച്ചുകൊണ്ട് അവരുടെ ചുറ്റും നില്‍ക്കുന്നവരെ സന്തോഷിപ്പിക്കുക, എന്തെങ്കിലും ചെയ്തുകൊടുക്കുക എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.


നിയമസഭ നടന്നുകൊണ്ടിരിക്കുകയാണ്. വിഡി സതീശന്‍ മുതല്‍ തുടക്കകാരനായ മാത്യു കുഴല്‍നാടന്‍ വരെയുള്ള എംഎല്‍എമാര്‍ സര്‍ക്കാരിനെ വെള്ളംകുടിപ്പിക്കുകയാണ്. അവരുടെ ഇടപെടലിലൂടെ സര്‍ക്കാരിന്റെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്ന പലരിലേക്കും പലതും എത്തിപ്പെടും എന്ന അനുകൂലമായ സാഹചര്യം ഉണ്ടാവുമ്പോഴാണ്, അതിന്റെ ശോഭ നഷ്ടപ്പെടുത്തുന്ന, പോസിറ്റീവ് എനര്‍ജി നഷ്ടപ്പെടുത്തുന്ന തരത്തില്‍ കെപിസിസി നേതൃത്വം പെരുമാറുന്നത്.


നിയമസഭ വിംഗ് വളരെ സമര്‍ത്ഥമായി ദൈനംദിന കാര്യങ്ങള്‍ നീക്കുമ്പോഴാണ് പാര്‍ട്ടിയില്‍ അഞ്ചംഗ സംഘം വിലസുന്നത്. ഉദ്യോഗസ്ഥരല്ല. പാര്‍ട്ടിയുടെ നേതാക്കളായ അഞ്ചംഗ സംഘം. തെരഞ്ഞെടുക്കപ്പെട്ട അഞ്ചംഗ സംഘം. നിയമസഭയിലെ അനുകൂല ഘടകങ്ങളൊക്കെ മറന്നാണ് ഇവരുടെ പ്രവര്‍ത്തനം. 


കെപിസിസി അംഗങ്ങളായി 50 പേരെ വെക്കാനാണ് പറഞ്ഞത്. 10 ആളെ കെപിസിസി വെച്ചു. ഇതിനെ എതിര്‍ക്കും, എംപിമാര്‍ എതിര്‍ക്കും. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന നേതാക്കള്‍ എതിര്‍ക്കും. പാര്‍ട്ടിയെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്ന പാര്‍ട്ടിയ്ക്ക് പുറത്തുള്ളവരെ ആക്ഷേപിച്ച് നിശബ്ദരാക്കുന്ന പ്രവര്‍ത്തിയാണ് നേതാക്കള്‍ ചെയ്യുന്നത്. നിങ്ങളൊന്നും കോണ്‍ഗ്രസിനെ കുറിച്ച് പറയണ്ട, ഞങ്ങള്‍ പറഞ്ഞോളം. നിങ്ങള്‍ക്കെന്ത് അവകാശമെന്ന് ചോദിക്കും. അത്രത്തോളം ജനാധിപത്യമില്ലായ്മ ഈ പാര്‍ട്ടിയില്‍ നടമാടുന്നുവെന്നതാണ് സത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments