Thursday, February 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഒരു നായര്‍ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്; രാഷ്ട്രീയത്തിൽ അത് മനസിലാക്കി;' തരൂര്‍

‘ഒരു നായര്‍ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്; രാഷ്ട്രീയത്തിൽ അത് മനസിലാക്കി;’ തരൂര്‍

മന്നം ജയന്തി സമ്മേളന വേദിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഒളിയമ്പുമായി ശശി തരൂര്‍ എം.പി. ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം എണ്‍പതോ നൂറോ വര്‍ഷം മുമ്പാണ് അത് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും താന്‍ മനസിലാക്കുന്ന കാര്യമാണ് അതെന്ന് തരൂര്‍ പറഞ്ഞു.

146-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തരൂരിന് ഊഷ്മളമായ സ്വീകരണമാണ് എന്‍എസ്എസ് ആസ്ഥാനത്ത് ലഭിച്ചത്.തരൂരിനെ ‘ഡല്‍ഹി നായര്‍’ എന്ന് മുന്‍പ് സംബോദന ചെയ്തത് തെറ്റായിപ്പോയെന്നും പരാമര്‍ശം തിരുത്തുന്നതിന് വേണ്ടിയാണ് തരൂരിനെ പെരുന്നയിലേക്ക് ക്ഷണിച്ചതെന്നും  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂര്‍ ഡല്‍ഹി നായരല്ല കേരള പുത്രനാണെന്നും വിശ്വ പൗരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments