Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരും

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരും

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരും. നിലവിൽ നേതൃമാറ്റമില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. ആര്‍ക്കും എന്ത് പദവിയും ആഗ്രഹിക്കാമെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ നടപടി ക്രമം ഉണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. തരൂർ അഭിപ്രായം പറയേണ്ടത് ഹൈ കമാന്‍റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണം. മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഹൈബി ഈഡന്‍ എം പി രംഗത്തെത്തി. ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാമെന്നും, തനിക്കും ആഗ്രഹിച്ചു കൂടെ എന്നുമായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ അതില്‍ അഭിപ്രായം പറയാന്‍ സമയമായില്ലെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലേക്ക് മത്സരിക്കാനുള്ള സന്നദ്ധതയും മുഖ്യമന്ത്രി പദവും ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നിരന്തര നീക്കങ്ങൾ. ഒപ്പം ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന മറ്റു ചില നേതാക്കളുടെ തുറന്നു പറച്ചിൽ. സംഘടനാ ചട്ടക്കൂട് മറികടന്നുള്ള നേതാക്കളുടെ ഇത്തരം പരസ്യ പ്രതികരണങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെന്ന പോലെ ഹൈക്കമാന്റിനും കടുത്ത നീരസമുണ്ട്.

കേരളത്തിൽ ഉടൻ നേതൃമാറ്റമുണ്ടാകില്ലെന്നും താരിഖ് അൻവർ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരുമെന്ന സൂചനയും അദ്ദേഹം നൽകി

അതേസമയം, നിയമസഭാ സ്ഥാനാർഥിത്വത്തിലേക്ക് യു ഡി എഫിലെ ഘടക കക്ഷികളുടെ പിന്തുണ കൂടി ഉറപ്പാക്കാൻ ശശി തരൂർ നീക്കങ്ങൾ ആരംഭിച്ചു. സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെയാണ് തരൂരിന്റെ അടുത്ത നീക്കം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും സന്നദ്ധനാണന്ന് ശശി തരൂർ ആവർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments