Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഇടുക്കി ജില്ലയെ അവഗണിക്കുന്നു', പദയാത്രയുമായി ഡീന്‍ കുര്യാക്കോസ് എംപി

‘ഇടുക്കി ജില്ലയെ അവഗണിക്കുന്നു’, പദയാത്രയുമായി ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ബഫർ സോണിലുൾപ്പടെ ഇടുക്കി ജില്ലയെ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങൾ മാത്രം ഇടതുപക്ഷ സർക്കാർ എടുക്കുന്നു എന്നാരോപിച്ച് ഡീൻ കുര്യാക്കോസ് എംപി പദയാത്ര നടത്തുന്നു. ഇന്ന് വൈകിട്ട് കുമളിയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള  ജനവാസ കേന്ദ്രങ്ങളിൽ ബഫർസോൺ പൂജ്യമായി പ്രഖ്യാപിക്കുക, ഭൂനിയമം ഭേദഗതി ചെയ്യുക, കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുക, വന്യമൃഗങ്ങളിൽ നിന്നും കർഷകന് സംരക്ഷണം നൽകുക, കാർഷിക വിളകളുടെ വിലയിടിവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്‍റെ പദയാത്ര.

 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന വാഗ്ദാന ലംഘനത്തിൻറെ മൂന്നാം വാർഷികമാണ് ഇപ്പോൾ  ആഘോഷിക്കുന്നതെന്നും പുതിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. യുഡിഎഫ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വം നൽകുന്ന പദയാത്രയിൽ  വിവിധ മേഖലകളിൽ നിന്നുള്ളവ‍രും പങ്കെടുക്കും. 11 ദിവസം നീണ്ടുനിൽക്കുന്ന പദയാത്ര 23 ന് അടിമാലിയിൽ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments