Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസ്; രാജസ്ഥാനിൽ എൻഐഎ റെയ്ഡ്; ആയുധങ്ങളും രേഖകളും കണ്ടെടുത്തു

പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസ്; രാജസ്ഥാനിൽ എൻഐഎ റെയ്ഡ്; ആയുധങ്ങളും രേഖകളും കണ്ടെടുത്തു

ജയ്പൂർ: നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകളിൽ രാജസ്ഥാനിൽ പരിശോധനകൾ പുരോഗമിക്കുന്നു. എൻഐഎ നടത്തുന്ന പരിശോധനയിൽ മൊബൈൽ ഫോണുൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ, ആയുധങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവ കണ്ടെടുത്തുവെന്ന് അറിയിച്ചു.നിരോധനത്തിന് ശേഷവും പിഎഫ്‌ഐ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ എൻഐഎ പരിശോധന നടത്തിയത്. ജയ്പൂർ, കോട്ട എന്നിവിടങ്ങളിലെ നാല് സ്ഥലങ്ങളിലും സവായ് മധോപൂരിലുമാണ് എൻഐഎ തിരച്ചിൽ നടത്തിയത്. രാജസ്ഥാനിലെ പിഎഫ്‌ഐ നേതാവ് സാദിഖ് സറാഫിന്റെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നതായും പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കുന്നതായും വിവരം ലഭിച്ചിരുന്നതായും എൻഐഎ അറിയിച്ചു.

നേരത്തെ കേരളത്തിലും പരിശോധന നടത്തിയിരുന്നു. അതേസമയം കശ്മീരിലെ കത്വയിൽ ഡ്രോൺ ഉപയോഗിച്ച് ബോംബ് നിക്ഷേപിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments