Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘വണ്‍ ബില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് എം.എ. യൂസഫലി 22 കോടി രൂപ സംഭാവന ചെയ്തു

‘വണ്‍ ബില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് എം.എ. യൂസഫലി 22 കോടി രൂപ സംഭാവന ചെയ്തു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ‘വണ്‍ ബില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി 10 ദശലക്ഷം ദിര്‍ഹം (22 കോടി രൂപ) സംഭാവന ചെയ്തു. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്.

മനുഷ്യത്വത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ യു.എ.ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നല്‍കുന്നതെന്ന് യൂസഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഈ പദ്ധതി ലോകത്തിനു യു.എ.ഇ. നല്‍കുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് യു.എ.ഇ. അര്‍ഹരായവരെ പിന്തുണക്കാനും അശരണര്‍ക്ക് ഭക്ഷണം നല്‍കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

റമദാന്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി നൂറു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത് വരെ തുടരും. റമദാന്റെ ആദ്യ ആഴ്ച പിന്നിടും മുന്‍പേ 25 കോടി ദിര്‍ഹമാണ് സംഭാവനയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments