Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇടതുമുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എം.വി ശ്രേയാംസ് കുമാർ

ഇടതുമുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എം.വി ശ്രേയാംസ് കുമാർ

കണ്ണൂർ: ഇടതുമുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ. അർഹമായ സ്ഥാനങ്ങൾ പലതും ലഭിച്ചില്ല. പരാതികൾ മുന്നണി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ശ്രേയാംസ് കുമാർ മീഡിയവണിനോട് പറഞ്ഞു. വിദേശസർവകലാശാലകൾക്കുള്ള അനുമതിയിൽ എൽ ഡി എഫ് നയരൂപീകരണം നടത്തണമെന്നും പൂർണമായി എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ലയന ചർച്ച ജെഡിഎസുമായി മാത്രമല്ലെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ. ആർ.ജെ.ഡി, ജെ.ഡി.യു നേതാക്കളുമായി ചർച്ച നടത്തി. മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ജെഡിഎസുമായി ലയിക്കുമെന്നും എൽ ജെ ഡി ആരുടെയും പടിക്കൽ കാത്തുനിൽക്കില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments