Saturday, April 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന റെക്കോർഡ് ഇനി മരിയയ്ക്ക്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന റെക്കോർഡ് ഇനി മരിയയ്ക്ക്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി അമേരിക്കന്‍ സ്വദേശി മരിയ ബ്രാന്യാസ് മൊറേറ. 115–ാമത്തെ വയസ്സിലാണ് ഈ ഗിന്നസ് ലോക റെക്കോർഡ് മരിയ സ്വന്തമാക്കിയത്. 118 വയസ്സുള്ള ഫ്രെഞ്ച് കന്യാസ്ത്രീ ലുസൈൽ റാൻഡൻ ജനുവരി 17 മരണപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് മരിയ ഈ സ്ഥാനത്തേക്ക് എത്തിയത്.

1907 മാ‌ര്‍ച്ച് 4ന് അമേരിക്കയിലാണ് മരിയയുടെ ജനനം. അച്ഛൻ ടെക്സാസിൽ പത്രപ്രവർത്തകനായിരുന്നു. 1931ന് മരിയ ഡോക്ടറായ ജോൺ മോററ്റിനെ വിവാഹം ചെയ്തു. ഭർത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976ൽ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവർക്കു മൂന്ന് കുട്ടികളുണ്ട്. മാത്രവുമല്ല ഇപ്പോഴും ട്വിറ്ററിൽ സജീവമാണ് മരിയ.

ഒലോട്ടയിലെ നഴ്സിങ് ഹോമിലേക്ക് തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ താമസം മാറിയയതാണ് മരിയ. ഇപ്പോഴും അവിടുത്തെ അന്തേവാസികൾക്കൊപ്പമാണ് താമസിക്കുന്നത്. ഈ പ്രായത്തിലും ഹോമിലെ ഊ‌ർജസ്വലയായ അന്തേവാസിയാണ് മരിയ. പിയാനോ വായനക്കും ജിമ്നാസ്റ്റിക്സിനും വ്യായാമത്തിനുമെല്ലാം മരിയ എപ്പോഴും സമയം കണ്ടെത്തി. ഇതുവരെ മദ്യപിക്കുകയോ പുകവലിയോ ഇല്ല.

2020 മാർച്ചിൽ കോവിഡ് പിടിപെട്ടെങ്കിലും എല്ലാം അതിജീവിച്ച് പൂ‌ർണ ആരോഗ്യവതിയായി തിരിച്ചുവന്നു. ഇപ്പോൾ ഗിന്നസ് റെക്കോ‌ർഡ് നേട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കെയ‌ർഹോമിലുള്ളവ‌ർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments