Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമസ്‌കത്ത്​- റിയാദ് ബസ്​ സർവീസിന്​ ഇന്ന് തുടക്കമാകും

മസ്‌കത്ത്​- റിയാദ് ബസ്​ സർവീസിന്​ ഇന്ന് തുടക്കമാകും

മസ്കത്ത്: മസ്‌കത്ത്​- റിയാദ് ബസ്​ സർവീസിന്​ ഇന്ന് തുടക്കമാകും. ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച്​ എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ്​ സ്വകാര്യ ട്രാൻസ്​പോർട്ട്​ കമ്പനിയായ അൽ ഖഞ്ചരി സർവീസ്​ നടത്തുന്നത്​. ദിവസവും രാവിലെ ആറ് ​ മണിക്ക് മസ്കത്തിൽ നിന്ന്​ പുറപ്പെടുന്ന ബസ്​ വൈകുന്നേരം അഞ്ച്​ മണിക്ക് റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരുന്ന വിധത്തിലാണ്​ റൂട്ട്​ ക്രമീകരിച്ചിരിക്കുന്നത്​.

ഇമിഗ്രേഷൻ നടപടികളും മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രയ്ക്ക് ഏകദേശം 18 മുതൽ 20 മണിക്കൂർവരെ എടുക്കുമെന്ന്​ അൽ ഖഞ്ചാരി ട്രാൻസ്‌പോർട്ട് ഉടമ റാഷിദ് അൽ ഖഞ്ചാരി പറഞ്ഞു. ഒമാനിൽ റൂവി, നിസ്​, ഇബ്രി എന്നിങ്ങനെ മൂന്ന്​ സ്​റ്റോപ്പുകളാണുണ്ടാകുക. പ്രമോഷനൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുമാസം വൺ​വേക്ക്​ 25 ഒമാൻ റിയാലായിരിക്കും ഈടാക്കുക. ഇതിന്​ ശേഷം 35 റിയാലായിരിക്കും നിരക്ക്​. ബസിൽ കുറഞ്ഞത് 25 യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന് സൗദി അധികൃതർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ട്​ ഡ്രൈവർമാരെ ഉപയോഗപ്പെടുത്തിയാണ്​ സർവീസ്​ നടത്തുകയെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments