THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പുതുപ്രതീക്ഷകള്‍, പുത്തന്‍ സ്വപ്നങ്ങള്‍... പുത്തനുടുപ്പിട്ട പുതുവര്‍ഷം

പുതുപ്രതീക്ഷകള്‍, പുത്തന്‍ സ്വപ്നങ്ങള്‍… പുത്തനുടുപ്പിട്ട പുതുവര്‍ഷം

ഓരോ പുതുവത്സരങ്ങളും പറയുന്നത് പുത്തന്‍ പ്രതീക്ഷകളുടെ പുത്തന്‍ സ്വപ്നങ്ങളുടെ കഥകളാണ്. പോയ വര്‍ഷത്തെ ഇല്ലായ്മകളും വേദനകളും ഇല്ലാതെയായി എല്ലാം ശുഭമായി തീരണേ എന്ന പ്രാര്‍ത്ഥനയും അതിനൊപ്പം വന്നു ചേരും. 2022 വിടവാങ്ങുമ്പോഴും ഓരോ മനസ്സിലും തെളിയുന്നത് അതു തന്നെ. പുത്തന്‍ തുടക്കം… പ്രതീക്ഷകളുടെ ഒരു നാമ്പ് നാമറിയാതെ അവിടെ വളര്‍ന്നു തുടങ്ങുന്നു. സ്വപ്നങ്ങളുടെ പൂക്കാലം സമ്മാനിക്കുന്ന ഒരു മരമായി അതുവളരട്ടെ.

adpost

പ്രതിസന്ധിയുടെ മഹാമാരിയില്‍ നിന്നും ലോകം മോചനം നേടി വന്ന വര്‍ഷമാണ് 2022. ബന്ധനങ്ങളും നിയന്ത്രണങ്ങളും പതിയെ ഇല്ലാതെയായി. ലോകം പതിയെ ചലിച്ചു തുടങ്ങി. പോയ കാലത്തിന്റെ പ്രതാപത്തിലേക്ക് മടങ്ങാന്‍. 2022നെ ലോകം അടയാളപ്പെടുത്തുന്നതും അങ്ങനെയായിരിക്കും. അതുകൊണ്ടു തന്നെ വലിയ പ്രതിസന്ധികളും തടസ്സങ്ങളും ലോകത്താകമാനമുള്ള ജനതയ്ക്ക് ഇക്കാലയളവില്‍ ഉണ്ടായി. എങ്കിലും എല്ലാം പഴയപടി എത്തുവാനുള്ള സൂചനകള്‍ ഓരോന്നായി പോയവര്‍ഷം നാം കണ്ടറിഞ്ഞു. ഫിഫ ലോകകപ്പ് ആരവം തന്നെ ലോകകൂട്ടായ്മയുടെ സംഗമഭൂമിയായിരുന്നല്ലോ.

adpost

ഗ്ലോബല്‍ ഇന്ത്യന്‍ ഗ്രൂപ്പിനും വലിയ സന്തോഷം പകരുന്ന വര്‍ഷമായിരുന്നു 2022. വാര്‍ത്തകളിലെ സുതാര്യതയും നേരും പിന്തുടരുന്നതില്‍ വിജയം കണ്ടു. പ്രവാസികള്‍ക്കിടയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ദൃഢമാക്കാനും നമുക്ക് കഴിഞ്ഞു. സാമൂഹിക പ്രതിബന്ധതയോടെ അവതരിപ്പിച്ച പല വാര്‍ത്തകളും ശ്രദ്ധേയമാകുകയും ഫലം കാണുകയും ചെയ്തു. അപ്രതീക്ഷിതമായ പല മുന്നേറ്റങ്ങളും വേഗത്തിലായത് വായനക്കാരുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും നന്ദിയോടെ പറയട്ടെ. 2022ലെ പിന്തുണയാണ് മുന്നോട്ടുള്ള ഞങ്ങളുടെ ഊര്‍ജം. പുത്തന്‍ ആശയങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ പുതുവര്‍ഷത്തിലും തുടരുമെന്ന ഉറപ്പം നല്‍കട്ടെ.

2023ന്റെ തുടക്കം തന്നെ നമുക്ക് പകരുത് ജാഗ്രതയുടെ സൂചനകളാണ്. മഹാമാരിയെ പൂര്‍ണമായും നമുക്കില്ലാതെയാക്കാന്‍ കഴിയുക നമ്മുടെ കൂട്ടായ്മയിലൂടെ മാത്രമാണ്. കോവിഡില്ലാത്ത, സ്വതന്ത്രമായി നമുക്ക് കൈകോര്‍ക്കാനും ആലിംഗനും ചെയ്യാനും കഴിയുന്ന ലോകം വിരിയണം. മഹാമാരിയില്‍ നിന്നു മാത്രമല്ല, ലോകത്തിനു ഭീഷണിയായി തീരുന്ന എല്ലാ വിപത്തുകളില്‍ നിന്നും നമുക്ക് ജാഗ്രതയോടെ നീങ്ങാം…

എല്ലാവരുടെയും സ്വപ്നങ്ങള്‍ സഫലമായി തീരട്ടെ. എല്ലാവരും എല്ലാവരേയും സഹായിക്കട്ടെ. നല്ല നാളെകള്‍ നമുക്ക് മുന്നില്‍ തെളിയട്ടെ.

എല്ലാ നല്ലവരായ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍….
നല്ല വാര്‍ത്തകളുടെ നല്ലകാലം പിറക്കട്ടെ….

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com