Sunday, September 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsന്യൂ ഇയര്‍ ആഘോഷം; റെക്കോർഡ് ബിൽ തുകയുമായി റെസ്റ്റോറന്റ്, 1.4 കോടി രൂപ

ന്യൂ ഇയര്‍ ആഘോഷം; റെക്കോർഡ് ബിൽ തുകയുമായി റെസ്റ്റോറന്റ്, 1.4 കോടി രൂപ

ദുബായ്: ആഗോളതലത്തില്‍ തന്നെ പുതുവല്‍സരാഘോഷങ്ങള്‍ക്കു പേരു കേട്ട നഗരമാണ് ദുബായ്. വിനോദവും വെടിക്കെട്ടും ഡിജെ പാര്‍ട്ടികളും നൃത്തനൃത്യങ്ങളും സമൃദ്ധമായ ഭക്ഷണ വിഭവങ്ങളുമായി ആഘോഷങ്ങള്‍ പൊടിപൊടിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായത് ദുബായിലെ ഒരു റെസ്‌റ്റൊറന്റ് ഒരു പാര്‍ട്ടിക്ക് നല്‍കിയ ബില്ലാണ്. പുതുവത്സര രാവില്‍ പതിനെട്ടു പേരുടെ പാര്‍ട്ടിക്കായി ദുബായ് റെസ്റ്റൊറന്റ് നല്‍കിയ 6.2 ലക്ഷത്തിലേറെ ദിര്‍ഹമിന്റെ ബില്ലാണ് വൈറലായത്. ഇത് 1.4 കോടി രൂപയോളം വരുമിത്.

ദുബായ് ഡൗണ്‍ ടൗണിലെ ബ്രാന്റ് റെസ്‌റ്റൊറന്റായ ഗാല്‍ റെസ്റ്റോറന്റ് ആന്റ് കഫെയാണ് 18 അതിഥികള്‍ ഇരുന്ന ഒരു ഔട്ട്‌ഡോര്‍ ടേബിളിന് ഇത്രയും വലിയ ബില്‍ നല്‍കിയത്. റെസ്റ്റോറന്റിന്റെ ഉടമ മെര്‍ട്ട് തുര്‍ക്ക്മെന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ആദ്യമല്ല, അവസാനമല്ല എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം റസ്റ്റോറന്റിനെ ടാഗ് ചെയ്ത് ബില്ല് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടര്‍ക്കിഷ്, മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന ദുബായിലെ പേരുകേട്ട റെസ്റ്റോറന്റ് ബ്രാന്റാണ് ഗാല്‍. ബുര്‍ജ് ഖലീഫയുടെ കാഴ്ച പ്രദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ സവിശേഷതകളിലൊന്ന്. അതുകൊണ്ട് തന്നെ ഇവിടെയുള്ള സീറ്റുകള്‍ക്കും ചെലവേറുക സ്വാഭാവികം. പുതുവല്‍സര രാവില്‍ യുഎഇയിലെ തന്നെ ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ബുര്‍ജ് ഖലീഫ. നിറത്തിലും വെളിച്ചത്തിലും കുളിച്ച് നിന്ന് പുതുവര്‍ഷത്തെ വരവേറ്റ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന്റെ കാഴ്ചകള്‍ കാണാന്‍ പതിനായിരങ്ങളായിരുന്നു എത്തിയത്.

കൊക്കക്കോളയും, ആപ്പിള്‍ ജ്യൂസും, തുര്‍ക്കിഷ് കോഫിയും ഗ്രീന്‍ ടീയും, കോക്ക്‌ടെയിലുകളുമൊക്കെയാണ് ബില്ലിലെ ഓര്‍ഡറുകളായി കാണിച്ചിരിക്കുന്നതെങ്കിലും അവസാന നിമിഷം റെസ്‌റ്റൊറന്റ് സ്‌പേസ് ബുക്ക് ചെയ്തതാണ് പാര്‍ട്ടിക്ക് ഇത്ര വലിയ ബില്ല് വരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔട്ട്‌ഡോര്‍ സ്‌പേസിനു മാത്രം മൂന്ന് ലക്ഷം ദിര്‍ഹമാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് 15000 ദിര്‍ഹം എന്ന തോതില്‍ 20 പേര്‍ക്ക് ഇരിക്കാവുന്ന ടേബിളാണ് പാര്‍ട്ടിക്ക് നല്‍കിയിരുന്നത്.

ഇത് രണ്ടാം തവണയാണ് ഭീമന്‍ റെസ്റ്റൊറന്റ് ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അബൂദാബിയിലെ നസ്രെത്ത് സ്റ്റീക് ഹൗസ് നല്‍കിയ 615,065 ദിര്‍ഹത്തിന്റെ (1,36,84,485 രൂപ) ബില്ലായിരുന്നു ഇതിനു മുമ്പിലത്തെ താരം. കഴിഞ്ഞ നവംബര്‍ 18ന് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ നുസ്രെത് ഗോക്സെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ബില്ലിന്റെ ഫോട്ടോ പങ്കിട്ടിരുന്നത്. ‘ഗുണനിലവാരം ഒരിക്കലും ചെലവേറിയതല്ല-‘ എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments