ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യയിൽ നിന്നുള്ളൊരു നഗരം സ്വന്തമാക്കി. സാമ്പത്തിക വളർച്ച, ജനസംഖ്യാ വർദ്ധനവ്, വ്യക്തിഗത സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ 230 നഗരങ്ങളെ വിലയിരുത്തിയ ആഗോള പഠനത്തിലാണ് തെരഞ്ഞെടുത്തത്. 2024 ലെ സാവിൽസ് ഗ്രോത്ത് ഹബ്ല് സൂചിക പ്രകാരം, ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളൂരുവാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു, തൊഴിൽ ശക്തി, നവീകരണം, നേട്ടങ്ങൾ എന്നിവയാൽ ആഗോള സാങ്കേതിക സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പുകളെയും ആകർഷിക്കുന്നു. ഓഫീസ് വികസനങ്ങൾ, ഉയർന്ന ശമ്പളമുള്ള ജോലികൾ, വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾ എന്നിവയിൽ നഗരത്തിന്റെ വളർച്ച പ്രതിഫലിക്കുന്നു. തിരക്കേറിയ മാർക്കറ്റുകൾ, ടെക് പാർക്കുകൾ, നിശാജീവിതം എന്നിവയെല്ലാം നഗരത്തെ ആഗോള ആകർഷണത്തിന് കാരണമാക്കുന്നു. ലക്ഷകണക്കിന് മലായാളികൾ താമസിക്കുന്ന നഗരമാണ് ബാംഗ്ലൂർ. ജോലിക്കായും അല്ലാതെയും നഗരത്തിൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. അത് കൊണ്ടുതന്നെ മലയാളികൾക്കും അഭിമാനിക്കാം



